An evergreen dream of each
and every mallu’s . The most favorite team-up in Malayalam ever, The two Big M’s
again ready to join together in a movie. The top two versatile actors of Indian
Cinema Mohanlal and Mammooty Joining together in Shaji Kailas movie.
And the team behind
dream is another big news, The movie will be directed by Shaji Kailas. Scripted
by Ranjith and Ranji Panikkar combo. And produced by Antony Perumbavoor. And in
the Banner of Aashirvad Cinemas.
As per the latest
reports says the movie will roll on begin of next year and will release on
Vishu-2015.
മലയാള സിനിമയുടെ
സ്വപ്ന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതേ മലയാളികൾക്ക് ഒരു ഉത്സവത്തിന് തുല്യമാണ്. ഇവരെ
ഒന്നിപ്പിക്കുന്നവരാകട്ടെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകൾ തന്നിട്ടുള്ള സംവിധായകനും
തിരക്കഥാകൃത്തുക്കളും നിർമ്മാതാവും ചേർന്ന്.നരസിംഹം,
ആറാം തമ്പുരാൻ,
ദി കിംഗ്, ദി കമ്മീഷണർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ഷാജി കൈലാസാണ് ഈ താരസൂര്യന്മാർ ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുമ്പോൾ സംവിധായകനായി അവർക്ക് 'ആക്ഷൻ' പറയുന്നത്. മെഗാഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും
രണ്‍ജി പണിക്കരും ചേർന്നായിരിക്കും ഈ മെഗാ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിക്കുന്നത്.
ഇതാദ്യമായാണ് രഞ്ജിത്തും രണ്‍ജി പണിക്കരും ചേർന്ന് ഒരു സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
മലയാള സിനിമയെ പുതിയ തലങ്ങളിലേക്കേത്തിച്ച 'ദൃശ്യം' എന്ന മെഗാ ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ് സകല കളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞേക്കാൻ കെൽപ്പുള്ള ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ആദ്യത്തെ സിനിമയായ 'നരസിംഹം' രഞ്ജിത്തിന്റെ തന്നെ തിരക്കഥയിൽ ഷാജി കൈലാസ് ആയിരുന്നു സംവിധാനം ചെയ്തത്. അന്ന് ഈ
ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായും എത്തിയിരുന്നു.
2015 വിഷുവിനായിരിക്കും സിനിമ തിയേറ്ററുകളിൽ എത്തുക. നമുക്കേവർക്കും കാത്തിരിക്കാം.. ഒരു വിസ്മയത്തിനായി.....