The former biggest production house in kerala, Kunchakko's Udaya is again back into film production, this time kunchakko's son actor kunchakko boban will be the producer.
Kunchakko boban recently confirmed that Udaya's next movie will be produced with in 2 years. And Udaya is back again with new generation stars like Fahad Fazil, Dulquar Salman and Farhan Fazil and the movie will be direct by Fazil.
ഒരു കാലത്ത് മലയാള സിനിമ അന്നത്തെ മദിരാശിയിലായിരുന്നു ചുറ്റിക്കറങ്ങിയിരുന്നത്. അന്ന്, അതായത് 1942ൽ കുഞ്ചാക്കോ 'ഉദയാ പിക്ചേർസ്' പേരിൽ ഒരു നിർമ്മാണ കമ്പനി തുടങ്ങി. പിന്നീട് കെ വി കോശി എന്ന സിനിമാ വിതരണക്കാരനുമായി ചേർന്ന് കുഞ്ചാക്കോ 'ഉദയാ സ്റ്റുഡിയോ'യും ആരംഭിച്ചു. അതോടെ ചെന്നൈയിൽ കറങ്ങി നടന്ന മലയാള സിനിമ കേരളത്തിലേക്ക് വരികയായിരുന്നു. കുഞ്ചാക്കോയുടെ മരണ ശേഷം അദ്ധേഹത്തിന്റെ മകൻ ബോബൻ കുഞ്ചാക്കോയുടെ കൈയിലേക്ക് 'ഉദയാ സ്റ്റുഡിയോ' വരികയായിരുന്നു.
ബോബൻ കുഞ്ചാക്കോയുടെ 10 ാം ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനത്തിനിടെയാണ് ഈ പ്രഖ്യാപനം വന്നത്. അച്ഛന്റെ ആഗ്രഹം പോലെ വീണ്ടും ഉദയായുടെ കോഴി കൂവുകയാണെന്ന് പറഞ്ഞായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രഖ്യാപനം. ഫാസിലയിരിക്കും ചിത്രത്തിന്റെ സംവിധായകനെന്നാണ് സൂചന. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിൽ എന്നിവരുൾപ്പെട്ട വൻ താരനിരയാകും സിനിമയിൽ.