ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍… മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ വഴി തുറന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുകയാണ്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയുന്ന ഹൌ ഓള്‍ഡ് ആര്‍ യു ആണ് ലിസ്റ്റിന്റെ പുതിയ നിര്‍മ്മാണ സംരംഭം. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം കോമഡി ട്രാക്കില്‍ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് എന്റര്‍റ്റൈനര് ആണ്. ചാക്കോച്ചന്റെ നായികയായി മഞ്ചു വാര്യരും അഭിനയിക്കുന്നു.
നിരുപമയെന്നാണ് ചിത്രത്തിൽ മഞ്ചു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. റോഷന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്മെന്റ് ആയിരിക്കും ചിത്രത്തിലേത്. ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കും.
© Future Creater Media