സൗദി അറേബ്യന്‍ പട്ടണമായ മക്കയിലെ സെക്രട്ടേറിയേറ്റ് കെട്ടിടത്തില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറയിലാണ് ‘ജിന്ന്’ കുടുങ്ങിയത്. സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അല്‍മദീന ദിനപത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
കെട്ടിടത്തിലെ മുഴുവന്‍ സുരക്ഷാ ക്യാമറകളിലും ദൃശ്യം പതിഞ്ഞതായി ചിത്രസഹിതം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖം വ്യക്തമല്ലാതെ വെളുത്ത രൂപമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സുരക്ഷാ ക്യാമറയില്‍ ജിന്ന് പതിഞ്ഞത്. ബില്‍ഡിംഗിന്റെ വാതിലിനോട് ചാരി നില്‍ക്കുന്ന നിലയിലാണ് ചിത്രത്തില്‍ കാണുന്നത്.
അതേസമയം സൗദി ഭരണകൂടമോ മതകാര്യ വകുപ്പോ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
¨ ÕÞVJÏíAá
ÉßKßæÜ ²øá Ø¢ÍÕBZAᢠ¾BZ Future Creater Media ÏÞæÄÞøá µÞøÃÕÖÞÜá¢
©JøÕÞÇßµ{ÞÏßøßAáµÏ߈