The leaders of new generation Fahad Fazil, Dulqur Salman and Nivin Pauly joining together for movie Directed by Anjali Menon and Produced by Anwer Rasheed.
It is the first time the three actors joining together in one screen. The movie not named yet and is decided to release in Vishu 2014.
Some news makers says that the movie will be a remake of 2001 Hindi Movie "Dil Chahtha He", But the Director and Produced not respond to this news yet. Amir Khan, Saif ali Khan, Akshay Khanna and Preethi Sinta are the lead characters in the "Dil Chahtha He". It was the first movie of Farhan Akthar.
മലയാളത്തിലെ മൂന്ന് പ്രമുഖ യുവതാരങ്ങൾ.. ദുൽഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി. ഇവർ ഒരു ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് തിരക്കഥാകൃത്തും സംവിധായികയുമായ അഞ്ജലിമേനോൻ. ഈ ചിത്രം നിർമ്മിക്കുന്നത് മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായ അൻവർ റഷീദ്. ചിത്രത്തിന് പേരിട്ടിട്ടില്ല.
ഇതാദ്യമായാണ് ഒരു ചിത്രത്തിനായി യുവതലമുറയുടെ ഈ ഇഷ്ടതാരങ്ങൾ ഒരുമിച്ച് സ്‌ക്രീനില്‍ എത്തുന്നത്. അമല്‍ നീരദിന്റെ നേതൃത്വത്തില്‍ അഞ്ച് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ 'അഞ്ച് സുന്ദരികള്‍' എന്ന ചിത്രത്തില്‍ മൂവരും വിവിധ കഥകളില്‍ അഭിനയിച്ചിരുന്നു.

'മഞ്ചാടിക്കുരു' എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറിയ അഞ്ജലി മേനോൻ രഞ്ജിത്തിന്റെ 'കേരളാകഫേ'യില്‍ ജഗതി ശ്രീകുമാറിനെയും നിത്യാമേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 'ഹാപ്പി ജേർണി' എന്ന സെഗ്മെൻറ് സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള സ്റ്റേറ്റ് അവാർഡ് അഞ്ജലി മേനോനായിരുന്നു. പോയ വര്‍ഷം കലാമൂല്യവും ജനപ്രീതി നേടിയതുമായ ചിത്രമായി ദേശീയ അവാര്‍ഡ് ജൂറി തിരഞ്ഞെടുത്ത 'ഉസ്താദ് ഹോട്ടലി'ന്റെ തിരക്കഥയും അഞ്ജലിയുടേതായിരുന്നു. വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളായിരുന്നു ഇവ മൂന്നും.
2014 വിഷുവിന് റിലീസ് ചെയ്യത്തക്ക വിധം ആയിരിക്കും ഈ ചിത്രം ഒരുങ്ങുന്നത്. ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് കരുതുന്നു.
2014 വിഷുവിന് റിലീസ് ചെയ്യത്തക്ക വിധം ആയിരിക്കും ഈ ചിത്രം ഒരുങ്ങുന്നത്. ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് കരുതുന്നു.
GOSSIPS
അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് ഈ ചിത്രം 2001ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രമായ 'ദിൽ ചാഹ്താ ഹേ' യുടെ റീമേക്ക് ആണെന്നാണ് . എന്നാൽ സംവിധായകയോ നിർമാതാവോ ഇതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല .
ആമിർ ഖാൻ, സൈഫ് അലി ഖാൻ, അക്ഷയ് ഖന്ന, പ്രീതി സിന്റ എന്നിവരായിരുന്നു 'ദിൽ ചാഹ്താ ഹേ' യിലെ പ്രധാന താരങ്ങൾ. ബോളിവുഡ് സംവിധായകരിൽ ശ്രദ്ധേയനായ ഫർഹാൻ അഖ്തറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഇത്.
ആമിർ ഖാൻ, സൈഫ് അലി ഖാൻ, അക്ഷയ് ഖന്ന, പ്രീതി സിന്റ എന്നിവരായിരുന്നു 'ദിൽ ചാഹ്താ ഹേ' യിലെ പ്രധാന താരങ്ങൾ. ബോളിവുഡ് സംവിധായകരിൽ ശ്രദ്ധേയനായ ഫർഹാൻ അഖ്തറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഇത്.