‘സീനിയേഴ്സ്’ വീണ്ടും വരുന്നു!
വൈശാഖ് സംവിധാനം ചെയ്ത മെഗാഹിറ്റ് ചിത്രമായ ‘സീനിയേഴ്സ്’ ടീം വീണ്ടും ഒന്നിക്കുകയാണ് മല്ലുസിംഗിലൂടെ. സീനിയേഴ്സിലെ നായകന്‍മാരായ കുഞ്ചാക്കോ ബോബന്, ബിജു മേനോന്, മനോജ് കെ ജയന് എന്നിവര് മല്ലുസിംഗില് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
കേരളത്തിലെ മണ്ണാന്തൊടി ഗ്രാമത്തില് നിന്ന് ഏഴുവര്ഷം മുമ്പ് കാണാതായ ഹരി എന്ന യുവാവിനെ തേടി പഞ്ചാബിത്തുന്ന അനി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന് ഈ ചിത്രത്തില് അഭിനയിക്കുന്നത്. ഹരി പഞ്ചാബില് ‘ഹാരിസിംഗ്’ ആയി മാറിയിരിക്കുകയാണെന്ന് അനി മനസിലാക്കി.
മല്ലുസ്ട്രീറ്റില് പഞ്ചാബികളായി ജീവിക്കുന്ന കാര്ത്തിയായി ബിജുമേനോനും പപ്പനായി മനോജ് കെ ജയനും എത്തുന്നു. സീനിയേഴ്സ് ടീമിലെ ജയറാം മാത്രമാണ് മല്ലുസിംഗില് ഇല്ലാത്തത്. എന്നാല് ജയറാമിനെ അതിഥിതാരമാക്കാന് ആലോചന നടക്കുന്നുണ്ട്.
സച്ചി - സേതു ടീമിലെ സേതുവാണ് മല്ലുസിംഗിന് തിരക്കഥ രചിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം.
No comments
Post a Comment